2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

പയറുകള്ക്കായി ഒരു വര്‍ഷം

2016 INTERNATIONAL PULSE YEAR

അന്താരാഷ്ട്ര പയർ വര്ഷം  സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികളുമായി നാളെ( 10/08/2016) മുതൽ ആരംഭിക്കുന്നു 
ഐക്യരാഷ്ട്രസഭ,  2016നെ പയറുവര്‍ഗങ്ങളുടെ വര്‍ഷ (International Year of Pulses) മായി പ്രഖ്യാപിച്ചിരിക്കുകയാണ്. പാവപ്പെട്ടവന്റെ മാംസ്യം’എന്ന പേരില്‍ പേരുകേട്ടവയാണ് പയറുവര്‍ഗങ്ങള്‍. വിലകൂടിയ മാംസം വരേണ്യവര്‍ഗത്തിന്റെ ഭക്ഷണമായപ്പോള്‍ പാവപ്പെട്ടവര്‍, പ്രത്യേകിച്ചും കൃഷിപ്പണിചെയ്തു ജീവിച്ചിരുന്നവര്‍ക്ക് പോഷകാംശങ്ങള്‍ ഉറപ്പുവരുത്തിയത് പയറുചെടികളായിരുന്നു. പയറുചെടികളുടെ വേരിലെ മുഴകള്‍ക്കുള്ളില്‍ ഒരുതരം ബാക്ടീരിയകള്‍ വളരുന്നുണ്ട്. ഇവയ്ക്ക് അന്തരീക്ഷവായുവിലെ നൈട്രജനെ ചെടികള്‍ക്ക് നേരിട്ട് വലിച്ചെടുക്കാന്‍ പാകത്തിലുള്ള നൈട്രേറ്റാക്കി മാറ്റാന്‍ കഴിയും. ഇതിലൂടെ രാസവളങ്ങളുടെ ഉപയോഗം കുറവുചെയ്യാനും അതിലൂടെ പരിസ്ഥിതിയിലുണ്ടാവുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ ഒഴിവാക്കാനും ഇവയ്ക്ക് കഴിയും. ഇടവിളയായി പയറുവര്‍ഗങ്ങള്‍ ക്യഷിചെയ്യുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടതയെ സംരക്ഷിക്കുകയും ചെയ്യും. നൈട്രജന്‍ അടങ്ങിയ രാസവളങ്ങളെ ഒഴിവാക്കുന്നത് കാലാവസ്ഥാമാറ്റത്തെ ചെറുക്കുന്നതിനും സഹായകമാവും. ഇത്തരം കാര്യങ്ങളെക്കുറിച്ചും ഭക്ഷ്യോല്‍പ്പാദനം സുസ്ഥിരമാക്കുന്നതില്‍ അതിനുള്ള പങ്കിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം.

പയറുവര്‍ഗങ്ങളെ ഏറ്റവും സുരക്ഷിതമായ മാംസ്യസ്രോതസ്സായി ഉപയോഗിക്കാനും വര്‍ഷാചരണം ലോകജനതയെ ആഹ്വാനംചെയ്യുന്നു. ലോക ഭക്ഷ്യകാര്‍ഷിക സംഘടനയെയാണ് വര്‍ഷാചരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഐക്യരാഷ്ട്രസഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സംസ്കൃതികളില്‍ ദാരിദ്യ്രത്തിന്റെ അതിജീവനവുമായി ബന്ധപ്പെട്ടാണ് പയറുകൃഷി വികസിച്ചത്. അതേസമയം പ്രോട്ടീന്‍ സമൃദ്ധമാണെങ്കിലും പയറുവര്‍ഗങ്ങള്‍ സമീകൃതാഹാരമായി കണക്കാക്കാവുന്ന ഒരു ഭക്ഷണവുമല്ല. ശരീരത്തിനാവശ്യമായ പ്രധാന അമിനോ അമ്ളങ്ങളില്‍ രണ്ടെണ്ണം പയറുകളിലില്ല. പയറുമാത്രം കഴിക്കുന്നവര്‍ക്ക് ഇവ കിട്ടില്ല. എങ്കിലും പയറിന്റെ ഏറ്റവും വലിയ ഗുണം, അവയില്‍ അടങ്ങിയിരിക്കുന്ന ധാന്യകങ്ങള്‍ സങ്കീര്‍ണഘടനയുള്ളതാണ് എന്നതത്രെ. ഇവയെ ലഘുഘടനയുള്ളവയാക്കി മാറ്റിയാലേ അവയില്‍നിന്നുള്ള ഊര്‍ജത്തിന്റെ വേര്‍പെടുത്തല്‍ സാധ്യമാവൂ. ഇക്കാരണത്താല്‍ത്തന്നെ, പയറുവര്‍ഗങ്ങള്‍ കഴിച്ച ഉടനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാറില്ല. ഇതുമൂലം പ്രമേഹരോഗികള്‍ക്കുപോലും സുരക്ഷിതമായ ഭക്ഷണമൊരുക്കാന്‍ പയറിനു കഴിയും.
പയറുകഴിച്ചിട്ട് ജോലിചെയ്യാന്‍ ശ്രമിക്കുന്ന ഒരാള്‍ പെട്ടെന്ന് ക്ഷീണിക്കുകയില്ല. മാത്രമല്ല, വൈറ്റമിന്‍ ബി, ഫോളിക് ആസിഡ് തുടങ്ങിയ ജീവകങ്ങള്‍ അനുയോജ്യമായ അളവില്‍ പയറില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, സെലീനിയം, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളും. നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണവുമാണ് പയറുവര്‍ഗങ്ങള്‍. ഇത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു. സോയാബീനില്‍ ലിന്‍ഒലീനിക് ആസിഡ്  (Linolenic acid) എന്ന കെഴുപ്പമ്ളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതത്തെ തടയുന്ന ഒമേഗാ–3 ഘടനയോടുകൂടിയ കെഴുപ്പമ്ളമാണിത്. കൊളസ്ട്രോളുമായി കൂടിച്ചേരുന്നതിലൂടെ രക്തത്തിലെ ദോഷകാരിയായ കൊഴുപ്പിന്റെ സാന്നിധ്യം കുറയ്ക്കാനും പയറിനു കഴിയും. പയറില്‍ അടങ്ങിയ പഞ്ചസാരകളായ റാഫിനോസ്, സ്റ്റാക്കിയോസ്, വെര്‍ബാസ്കോസ്(Raffinose, Stachyose, Verbascose)  എന്നിവ വന്‍കുടലിലെ ക്യാന്‍സറിനെ തടയുമെന്ന് ജപ്പാനില്‍ നടന്ന ഗവേഷണം തെളിയിച്ചിട്ടുണ്ട്. കരിമ്പിന്‍ പഞ്ചസാരയ്ക്കു പകരം ഇവയെ ഉപയോഗിക്കാനുള്ള ഗവേഷണം അവിടെ നടന്നുവരികയാണ്.

വ്യാവസായിക പ്രാധാന്യമുള്ള ‘എന്‍ജിന്‍ ഓയില്‍’പോലെയുള്ള എണ്ണകള്‍ നിര്‍മിക്കുന്നതിനായും പയറുവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. പയറുവര്‍ഗത്തില്‍പ്പെട്ട എല്ലാ ചെടികളും ലെഗൂമിനോസെ  (Leguminosae) എന്ന ഒരൊറ്റ സസ്യകുടുംബത്തിലെ അംഗങ്ങളാണെങ്കിലും അതിലെ അംഗങ്ങള്‍ പരസ്പരം വ്യത്യാസപ്പെടുന്നുണ്ട്. ഉദാഹരണമായി, ലെഗൂമിനോസെ എന്ന കുടുംബത്തിലെ അംഗങ്ങളെല്ലാം ലെഗ്യൂമുകള്‍ (Legumes)എന്നാണ് അറിയപ്പെടുന്നതെങ്കിലും അവയൊന്നുംതന്നെ പള്‍സസ് (Pulses) എന്ന പേരില്‍ വിവക്ഷിക്കപ്പെടുന്ന പയറുവര്‍ഗസസ്യങ്ങളില്‍ പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാംസ്യത്തിന്റെയും നാരുകളുടെയും അംശം വളരെ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്ന, എന്നാല്‍ കൊഴുപ്പിന്റെ അംശം വളരെ കുറവായ, പയറുവര്‍ഗ ഭക്ഷ്യവിളകളെ മാത്രമാണ് പള്‍സസ് ആയി കണക്കാക്കുന്നത്. ഔദ്യോഗികമായി ഇയര്‍ ഓഫ് പള്‍സസ്(Year of Pulses) ആണ് 2016.
ലോകത്ത് ഏറ്റവുമധികം പയറുവര്‍ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബിസി 3300നുമുമ്പേ, സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി പഞ്ചാബിലെ രവി നദിയുടെ തടങ്ങളില്‍ ഇന്ത്യയില്‍ പയര്‍ കൃഷിചെയ്തിരുന്നു. രാജ്യത്തെ മൊത്തം ഭക്ഷ്യോല്‍പ്പാദനത്തിന്റെ 710  ശതമാനം പയറുവര്‍ഗങ്ങളാണ്. ഭക്ഷ്യവിളകളുടെ മൊത്തം കൃഷിഭൂമിയുടെ 20 ശതമാനം പയറുവര്‍ഗങ്ങള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. 1950–51 കാലത്ത് 19ദശലക്ഷം ഹെക്ടറായിരുന്ന പയര്‍കൃഷി2013–14ല്‍ 25 ദശലക്ഷം ഹെക്ടറായി വര്‍ധിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടകം എന്നിവയാണ് ഏറ്റവുമധികം പയര്‍ കൃഷിചെയ്യുന്ന സംസ്ഥാനങ്ങള്‍. ചിലതരം അര്‍ബുദങ്ങളെ നിയന്ത്രിക്കാനും പ്രമേഹം, മസ്തിഷ്കാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യതയെ ലഘൂകരിക്കാനും പയറുവര്‍ഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്ക് കഴിയുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.

പയറുവര്‍ഗങ്ങളുടെ സസ്യശാസ്ത്രം
                                                        
  എല്ലാ പയര്‍ചെടികളും ലെഗൂമിനോസെ(Leguminosae) അഥവാ ഫാബേസിയേ(Fabaceae) എന്ന കുടുംബത്തിലെ അംഗങ്ങളാണ്. ഒരുവര്‍ഷംകൊണ്ട് ജീവിതചക്രം പൂര്‍ത്തിയാക്കുന്നവയാണ് പയറുചെടികള്‍. പയറുവര്‍ഗ സസ്യങ്ങളുടെ ഫലം ശാസ്ത്രീയമായി പോഡ്  (Pod) എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണത്തിനായി വളര്‍ത്തപ്പെടുന്ന പയറുവര്‍ഗ സസ്യങ്ങള്‍ക്ക് പൊതുവേയുള്ള പേരാണ് പള്‍സസ്(Pulses). എണ്ണക്കുരുക്കളായി വളര്‍ത്തപ്പെടുന്നവ പള്‍സസ് ആയി കണക്കാക്കപ്പെടുന്നില്ല. പയറുവര്‍ഗ സസ്യങ്ങളുടെ വേരിലെ മുഴകള്‍ക്കുള്ളില്‍ നൈട്രജന്‍ സ്ഥിരീകരണ ബാക്ടീരിയകളെ കാണാം. ഉദാ: റൈസോബിയം (Rhizobium)