2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

കുട്ടിപ്പോലീസ് കുട്ടികളുടെ വാർഡിൽ

കാസറഗോഡ് . കുട്ടിപ്പോലീസിന്റെ രോഗികളെ സന്ദർശന പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ എഴുപത്തെട്ടോളം കുട്ടിപ്പോലീസ് അംഗങ്ങൾ ഇന്ന് കാസറഗോഡ് ജനറൽ ആസ്പത്രിയിലെ കുട്ടികളുടെ വാർഡ് സന്ദർശിച്ചു .മധുര പലഹാരങ്ങൾ നൽകി കുട്ടികളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു .ശിശുരോഗ വിദഗ്ധ ഡോക്ടർ പ്രീമയും ഹെഡ് നേഴ്സ് കാർത്യായനിയും വിവിധ രോഗങ്ങളെക്കുറിച്ചു കുട്ടികൾക്ക് ക്‌ളാസ്സെടുത്തു .കാസറഗോഡ് റെയിൽവേ സ്റ്റേഷനിലെ ബോധവൽക്കരണ പരിപാടിക്ക് ശേഷമാണു കുട്ടികൾ ആസ്പത്രി സന്ദർശിച്ചത് , പരിപാടിക്ക് എസ് ഐ വിജയൻ ,എ എസ് ഐ മാരായ രാജൻ ,മോഹൻ ,സി പി ഓ മാരായ ജോസ് ഫ്രാൻസിസ് , സി പി ഉഷ ടീച്ചർ ,സുനിൽ മാസ്റ്റർ ,സുഭാഷ് ,ഷീന എന്നിവർ നേതൃത്വം നൽകി .

2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

സ്വാതന്ത്ര്യ ദിനത്തില്‍ തേക്ക്മരം പരിപാലിക്കാൻ സീഡ് കുട്ടികൾ

തേക്ക്മരം പരിപാലിക്കാൻ സീഡ് കുട്ടികൾ 
കാസറഗോഡ് ഗവ ഹയർ  സെക്കണ്ടറി സ്‌കൂളിലെ സീഡ് വിദ്യാർത്ഥികൾ കാസറഗോഡ് പോലീസ് സ്റ്റേഷനിലെ തങ്ങൾ  കഴിഞ്ഞ വര്ഷം  നട്ട  നാല്പത്തിനാല് തേക്ക് മരം പരിപാലിക്കാൻ എത്തി .രഞ്ജീഷ് ,വിഷ്ണു ,മിസിരിയ ,അശരീഫ എന്നിവരുടെ നേതൃത്വത്തിൽ  മുപ്പതോളം വിദ്യാർത്ഥികൾ തങ്ങളുടെഇരട്ടിയോളം വലിപ്പമുള്ള തേക്ക് മരവും ചുറ്റുപാടും വൃത്തിയാക്കി .നാല്പത്തിനാലിൽ ഇരുപത്താറെണ്ണം നല്ല രീതിയിൽ വളർന്നു .പുതിയവ നട്ടുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ .കാസറഗോഡ് സി ഐ റഹീം സാർ .എസ് ഐ രഞ്ജിത്ത് രവീന്ദ്രൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു . സീഡ് കോഡിനേറ്റർ  പി ടി ഉഷ ,ഹരിദാസൻ സി ,സുനിൽ കുമാർ എ , ഇബ്രാഹിം എം എന്നിവർ നേതൃത്വം നൽകി . പോലീസുകാർ കുട്ടികൾക്ക് പായസം ,ഐസ് ക്രീം ഇവ  വിതരണം ചെയ്തു .

വിഷവിമുക്ത ഭക്ഷണം കുട്ടികൾക്ക് നൽകുന്നതിനായി നല്ല പാഠം പ്രവർത്തകർ കാസറഗോഡ് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ കറിവേപ്പ് തോട്ടം ഒരുക്കുന്നു .സ്‌കൂൾ ഹെഡ്മാസ്റ്റർ ചന്ദ്രശേഖര പി കറിവേപ്പ് നട്ടു ഉദ്‌ഘാടനം നിർവഹിച്ചു .നല്ല പാഠം കോഡിനേറ്റർ സുഷമ ടീച്ചറുടെ നേതൃത്വത്തിൽപ്രവർത്തനങ്ങൾ നടക്കുന്നു .ഹരിദാസൻ മാസ്റ്റർ ,ഉഷ ടീച്ചർ ,ശ്രീകുമാരിടീച്ചർ, സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു

കർഷക ദിനം - തങ്കമണി ടീച്ചര്ക്ക് പുരസ്കാരം

 കാസറഗോഡ് എം എൽ എ ശ്രീ എൻ എ നെല്ലിക്കുന്നിൽ നിന്നും  തങ്കമണി ടീച്ചർ  മികച്ച കാർഷിക പ്രവർത്തനത്തിനുള്ള  ഉപഹാരം ഏ റ്റുവാങ്ങുന്നു .
കാസറഗോഡ് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ  മികച്ച കാർഷിക പ്രവർത്തനത്തിന് തങ്കമണി ടീച്ചറെ കാസറഗോഡ് മുനിസിപ്പാലിറ്റിയും കൃഷി ഭവനും ചേർന്ന് ആദരിച്ചപ്പോൾ 

2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

സ്വാതന്ത്ര്യദിനാഘോഷം

രാജ്യത്തിൻറെ  എഴുപതാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രശേഖര പി പതാക ഉയർത്തി ,പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ് കുഞ്ഞി സ്വാതന്ത്ര്യ ദിനസന്ദേശം നൽകി .ഗീത ടീച്ചർ ,സുകുമാരൻ മാഷ് ,സുരേശൻ മാസ്റ്റർ ,ഹരിദാസ് മാഷ് .നാരായണൻമാസ്റ്റർ ,ശോഭന ടീച്ചർ എന്നിവർ സംസാരിച്ചു ,കുട്ടികളുടെ പ്രസംഗം ,ദേശഭക്തി ഗാനം എന്നിവയും നടത്തി .സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു നടന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം  നൽകി .തുടർന്ന് മധുര പലഹാര വിതരണം നടത്തി .

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

അന്താരാഷ്ട്ര പയർ വർഗ വര്ഷാചരണം കാസറഗോഡ് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ

പയര്‍ വര്‍ഗങ്ങളുടെ വര്‍ഷമാണ് 2016. നവംബറില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ 68 -ആംമത് ജനറല്‍ അസംബ്ലിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമായ മാംസ്യങ്ങളുടെ കലവറയാണ് പയര്‍. അതിനാല്‍ ഈ വര്‍ഷം പയര്‍വര്‍ഗങ്ങളുടെ വര്‍ഷമായി ആചരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെടുകയായിരുന്നു. ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ആണ് ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. സുസ്ഥിര ഭാവിക്ക് പോഷക മൂല്യമുള്ള വിത്ത് (Nutritious seeds for a sustainable future-) എന്നതാണ് മുദ്രാവാക്യം.

കാസറഗോഡ് ;  അന്താരാഷ്ട്ര പയർ വർഗ വര്ഷാചരണം കാസറഗോഡ് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  ആചരിച്ചു . ചാർട് പ്രദർശനം ,പയർ വിഭവങ്ങളുടെ പ്രദർശനം  ,ക്വിസ് ,ആൽബം തയ്യാറാക്കൽ ,പയർ പതിപ്പ് ,പോസ്റ്ററുകൾ എന്നിവയിൽ  വിദ്യാർത്ഥികളും അധ്യാപകരും ആവേശത്തോടെ സംബന്ധിച്ചു.പ്രദർശനം ശ്രീ എം കെ സി നായർ ഉദ്ഘാടനം ചെയ്തു സാർവ്വത്രിക ഭക്ഷ്യ സുരക്ഷയും പോഷകീയതയും മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, പയറുവർഗ്ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്നതാണ് വർഷാചരണത്തിന്റെ പ്രധാന ലക്ഷ്യം എന്ന് എം കെ സി കുട്ടികളെ ഓര്‍മ്മിപ്പിച്ചു .അന്തരീക്ഷത്തിലുള്ള നൈട്രജന്‍ ആഗിരണം ചെയ്ത് വേരുപടലങ്ങളിലെ മുഴകളില്‍ സംഭരിച്ചുെവച്ച് മണ്ണിനെ വളക്കൂറുള്ളതാക്കി മാറ്റാന്‍ പയര്‍വര്‍ഗ ചെടികള്‍ക്ക് കഴിയും. വിളപരിവര്‍ത്തനത്തിലും ഇടവിളകൃഷിക്കും സമ്മിശ്രകൃഷിയിലും ഏറെ ഉപയോഗപ്രഥവുമാണ്. അമിതമായ വളപ്രയോഗം ഈ വിളകള്‍ക്ക് ആവശ്യമില്ല.പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ് കുഞ്ഞി ,ഹെഡ്മാസ്റ്റർശ്രീ ചന്ദ്രശേഖര പി , ശ്രീമതി പി ടി ഉഷ ,ശ്രീമതി തങ്കമണി , ശ്രീമതി ഭാരതി എന്നിവർ നേതൃത്വം നൽകി .ശ്രീ ടി വി നാരായണൻ സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു .സയന്‍സ്‌ ക്ലബ്ബിലെ കുട്ടികളുടെയും അധ്യാപകരുടെയും അക്ഷീണ പ്രയത്നമാണ് ഈ പ്രദര്‍ശനം വിജയപ്രദമാക്കിയത് .