2014, ഡിസംബർ 26, വെള്ളിയാഴ്‌ച

KASARAGOD MAHOTHSAV 2015....

കാസര്‍കോട്:  കാസര്‍കോടിന്റെ 14 രാപകലുകളെ വൈവിധ്യമാര്‍ന്ന കലാ - നാദവിസ്മയങ്ങളുടെ ആഘോഷമാക്കിമാറ്റുന്ന കാസര്‍കോട് മഹോത്സവം 29ന് ആരംഭിക്കും. മഹോത്സവത്തിന്റെ മുന്നോടിയായുള്ള വിളംബര ഘോഷയാത്ര നടത്തി. ശനിയാഴ്ച വൈകുന്നേരം 3.30ന് കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്,  സ്റ്റുഡന്റ് പോലീസ്, എന്‍സിസി വളണ്ടിയര്‍മാര്‍, പള്ളിക്കര ഒരുമ കുംടുംബശ്രീയുടെ ബാന്‍ഡ് മേളം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, എഡിഎം എച്ച് ദിനേശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, മറ്റ് പൗരപ്രമുഖര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ബഹുജനങ്ങളും അണിനിരന്ന ഘോഷയാത്ര കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

29ന് വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി അടൂര്‍ പ്രകാശ് മഹോത്സവം ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. വ്യാപാരമേള, പ്രദര്‍ശന - വിപണന, പുഷ്പഫല പ്രദര്‍ശനം സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയും വൈവിധ്യമാര്‍ന്ന സ്റ്റേജ് പരിപാടികളും  സാംസ്‌ക്കാരിക പരിപാടികളും സെമിനാറുകളും മഹോത്സവത്തില്‍ ഉണ്ടാകും. 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വ്യാപാരസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കാസര്‍കോട് മഹോത്സവം സംഘടിപ്പിക്കുന്നത്.

HAPPY NEW YEAR

HAPPY NEW YEAR TO ALL   ......                    
HM , GHSS KASARAGOD.................

2014, ഡിസംബർ 20, ശനിയാഴ്‌ച

SCHOOL PROTECTION GROUP MEETING

സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്‌ മീറ്റിംഗ് ചേര്‍ന്നു .പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ്‌ കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജി നാരായണന്‍ , കാസറഗോഡ്എസ് ഐ ശ്രീ അമ്പാടി ,ഹെട്മിസ്ട്രെസ്സ് അനിതാഭായി എം ബി ,സ്റാഫ് സെക്രെട്ടറി ശ്രീ സുരേശന്‍ പി കെ ,പി ടി എ മെംബര്‍മാര്‍ ,അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു .

COMBINED MEETING OF PTA MEMBERS AND TEACHERS IN CONNECTION WITH "STEPS" PROGRAMME

പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള സ്ടെപ്സ് പദ്ധതി അവലോകനം ചെയ്യുന്നതിന് പി ടി എ മെമ്പര്‍മാരുടെയും അധ്യാപകരുടെയും സംയുക്ത യോഗം ചേര്‍ന്നു .എസ് ആര്‍ ജി കണ്‍വീനര്‍ റിഷ ടീച്ചര്‍ പ്രവര്‍ത്തന പരിപാടി അവതരിപ്പിച്ചു ,പി ടി എ പ്രസിഡണ്ട്  ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി ,ഹെട്മിസ്ട്രെസ്സ് ശ്രീമതി അനിതാഭായി എം ബി ,പി ടി എ മെമ്പര്‍മാര്‍ ,അധ്യാപകര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു .രക്ഷകര്‍ത്താക്കളെ ബോധവല്‍ക്കരിക്കാനും ക്ലാസുകള്‍ നടത്താനും തീരുമാനിച്ചു .ക്രിസ്മസ് അവധിക്കാലത്ത്‌ പ്രത്യേക പരിശീലനം കുട്ടികള്‍ക്ക് നല്‍കാനും തീരുമാനമായി .

2014, ഡിസംബർ 11, വ്യാഴാഴ്‌ച

സീഡ്

മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിനു ജില്ലയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറിസ്കൂള്‍ ടീം

മികച്ച സീഡ് കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി പി ടി ഉഷ

നല്ല പാഠം

നല്ല പാഠംക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക്  KSEB Asst Exe Engineer ശ്രീ ജയകൃഷ്ണന്‍ സാര്‍ സമ്മാനദാനം നിര്‍വഹിക്കുന്നു .ഹെടമിസ്ട്രെസ്സ് ശ്രീമതി അനിതാഭായി എം ബി സ്വാഗതവും ശ്രീമതി സുഷമ നന്ദിയും പറഞ്ഞു. 

MAGIC SHOW

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സുധീര്‍ മാടക്കതിന്‍റെ ജലം ജീവാമൃതം മാജിക് ഷോ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ ടി ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു ,അബ്ദുല്‍ റഹിമാന്‍ കുഞ്ഞു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു 

കലോത്സവ വിജയികള്‍ക്ക് അനുമോദനം