2014, ജൂലൈ 29, ചൊവ്വാഴ്ച

ചെന്നൈ ഐ.ഐ.ടി.യില്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് കോഴ്‌സിനു പ്രവേശനം ലഭിച്ച കെ.പി. മണിയെ അനുമോദിക്കാനും യായ്രയയക്കാനും അധ്യാപകര്‍ വീട്ടിലെത്തി.

കാസര്‍കോട്: പ്ലസ്ടു പരീക്ഷയില്‍ കൈവരിച്ച ഉന്നത വിജയത്തെ തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി.യില്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് കോഴ്‌സിനു പ്രവേശനം ലഭിച്ച അന്ധവിദ്യാര്‍ത്ഥി കെ.പി. മണിയെ അനുമോദിക്കാനും യായ്രയയക്കാനും അധ്യാപകര്‍ വീട്ടിലെത്തി.

കാസര്‍കോട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപിക അനിതാഭായി, അധ്യാപികയും സ്‌കൂളിലെ കാരുണ്യ സ്പര്‍ശം കോ-ഓര്‍ഡിനേറ്ററുമായ പി.ടി. ഉഷ, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി.കെ. സുരേഷന്‍, വിദ്യാനഗര്‍ ഗവ.അന്ധവിദ്യാലയം ഹോസ്റ്റല്‍ വാര്‍ഡന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പെരുന്നാള്‍ ദിനത്തില്‍ രാവിലെ മണിയുടെ നീലേശ്വരം എരിക്കുളം ക്ഷേത്രത്തിനടുത്ത വീട്ടിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നുള്ള ചെന്നൈ മെയിലിലാണ് മണി പുറപ്പെടുന്നത്. 

കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ലയും മണിയെ പ്രത്യേകം അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരും യാത്രയാക്കാന്‍ വന്നതോടെ മണിയുടെ വീട്ടുമുറ്റം അഭിമാനവും ആനന്ദവും പകര്‍ന്ന വൈകാരിക നിമിഷങ്ങള്‍ക്ക് വേദിയാവുകയായിരുന്നു. കാരുണ്യ സ്പര്‍ശം പദ്ധതിയിലും സ്‌കൂള്‍ സ്റ്റാഫ് വകയായും സമാഹരിച്ച തുക മണിക്ക് കൈമാറുകയും ചെയ്തു.

എട്ടാം തരം മുതല്‍ കാസര്‍കോട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ മണി പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്നു. എസ്.എസ്.എല്‍.സി.യ്ക്ക് മുഴുവന്‍ വിഷയങ്ങളിലും എ-പ്ലസ് നേടിയ മണിക്ക് പ്ലസ് ടുവില്‍ അത്ര മികവു കാട്ടാന്‍ സാധിച്ചില്ല. മൂന്ന എ- പ്ലസ്, രണ്ട് -എ, ഒരു ബി-പ്ലസ് എന്നിങ്ങനെയാണ് പ്ലസ് ടുവില്‍ ഗ്രേഡ് ലഭിച്ചത്. 2010 മുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ സമ്മാനം നേടിയിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂട് ഈയിടെ സ്‌കൂളില്‍ വന്നപ്പോള്‍ മണിയുടെ പ്രകടനം കണ്ട് അത്ഭുതപ്പെടുകയും അഭിനന്ദനം ചൊരിയുകയുമുണ്ടായി.

ആറാം തരം വരെ വീട്ടിനടുത്ത മടിക്കൈ ആലമ്പാടി ഗവ.യു.പി. സ്‌കൂളില്‍ പഠിച്ച മണി പിന്നീട് ഏഴാം തരത്തില്‍ വിദ്യാനഗര്‍ അന്ധവിദ്യാലയത്തില്‍ താമസിച്ചാണ് പഠിച്ചത്. തുടര്‍ന്ന് കാസര്‍കോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിച്ചത് അന്ധവിദ്യാലയം ഹോസ്റ്റലില്‍ താമസിച്ചു തന്നെ. ചെന്നൈ ഐ.ഐ.ടി.യില്‍ ഈ വര്‍ഷം പ്രവേശനം ലഭിച്ച 46 കുട്ടികളില്‍ ഒരാളാണ് മണി. നൂറു ശതമാനവും കാഴ്ച ശക്തിയില്ലാത്ത മണിയുടെ കഴിവുകള്‍ കാഴ്ച ശക്തി ഉള്ളവരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്.

കൂലിപ്പണിക്കാരനായ കണ്ണന്റെയും വീട്ടമ്മയായ വിലാസിനിയുടേയും രണ്ട് മക്കളില്‍ മൂത്തവനാണ് മണി. സഹോദരന്‍ വിപിന്‍ എറണാകുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. മിടുക്കനും സല്‍സ്വഭാവിയുമായ മണിയ്ക്ക് ചെന്നൈ ഐ.ഐ.ടി.യില്‍ സീറ്റ് കിട്ടിയത് സ്‌കൂളിനും നാടിനും ഒരു പോലെ സന്തോഷം പകര്‍ന്നു.

2014, ജൂലൈ 20, ഞായറാഴ്‌ച

ജൂലൈ 21 ചാന്ദ്രദിനം

കാസറഗോഡ്  ഗവ:  ഹയർ  സെക്കണ്ടറി സ്കൂളിൽ നടന്ന ചാന്ദ്ര ദിന പ്രവര്‍ത്തനങ്ങള്‍... ...

ചാന്ദ്രദിനം വിവിധ പരിപാടികളോടെ( അസ്സംബ്ളി,  ചാർട്ട് 

 പ്രദർശനം ,ക്വിസ്പ്രോഗ്രാം)സയൻസ്ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടത്തി.

ചന്ദ്രനെക്കുറിച്ച്     
           ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം.
3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസം, ഇത് ഭൂമിയുടെ വ്യാസത്തിൽ നാലിലൊന്നിനെക്കാൾ അല്പം കൂടുതലാണ്. അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് (ഇത് ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ മൊത്തം വിസ്തീർണ്ണത്തിന്റെ നാലിലൊന്ന് വരും - റഷ്യ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ചേർന്നാലുള്ളത്ര വിസ്തീർണ്ണം). ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്‌ ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണ്‌. 1959-ൽ ഈ വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച്‌ തകരുകയാണുണ്ടായത്‌. ഇതേ വർഷം തന്നെ മറ്റൊരു മനുഷ്യ നിർമിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക്‌ അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതിൽ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ൽ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന്‌ അവകാശപ്പെട്ടതാണ്‌. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിർവഹിച്ചെങ്കിലും ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ വിജയകരമായി കാലു കുത്തിയത്‌ 1969-ൽ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്‌.

ചരിത്രം

ജൊഹാനസ് ഹെവെലിയസിന്റെ സെലിനൊഗ്രാഫിയയിലെ ചാന്ദ്രഭൂപടം
സാഹിത്യകാരന്മാർക്കും ചിത്രകാരന്മാർക്കും എല്ലാം എന്നും ഒരു പ്രചോദനമായിട്ടാണ് ചന്ദ്രൻ നിലകൊള്ളുന്നത്‌. കവിത, കഥ, നാടകം, സംഗീതം, ചിത്രങ്ങൾ എന്നിവയിലെല്ലാം ഒരു പ്രതിരൂപമാണ് ഈ ഗോളം. അയർലണ്ടിലെ നോത്ത് എന്ന സ്ഥലത്ത്‌ നിന്ന്‌ കണ്ടെടുത്ത 5000 വർഷം പഴക്കമുള്ള ഒരു പാറക്കഷണത്തിൽ കണ്ട ചന്ദ്രന്റെ കൊത്തുപണി അത്തരത്തിലുള്ള ഏറ്റവും പുരാതനമായ ഒന്നായി കണക്കാക്കപ്പെടുന്നു. പുരാതന കാലഘട്ടത്തിൽ പല സംസ്കാരങ്ങളിലും ചന്ദ്രനെ ഒരു ദൈവമായി ആരാധിച്ചു പോന്നിരുന്നു. ഹിന്ദു പുരാണപ്രകാരം ചന്ദ്രൻ ഒരു ദേവതയാണ്‌. ഇന്നും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷരീതികൾ നിലവിലുണ്ട്‌.

ഗ്രീക്ക് ചിന്തകനായ അനക്സാഗൊരാസ് ആണ് പാശ്ചാത്യലോകത്ത് ആദ്യമായി ചന്ദ്രനും സൂര്യനുമെല്ലാം വലിയ ഗോളരൂപമുള്ള പാറകളാണ് എന്ന്‌ സമർത്ഥിക്കാൻ ശ്രമിച്ചത്‌. ചന്ദ്രൻ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന അദ്ദേഹത്തെ തടവ് ശിക്ഷക്കും നാടുകടത്തലിനും ആണ് വിധേയനാക്കിയത്‌. അരിസ്ടോട്ടിലിന്റെ പ്രപഞ്ചഘടനയിൽ മാറ്റങ്ങൾ വരുന്ന ഭൂമി, ജലം, വായു, അഗ്നി എന്നിവയുടെ ഗോളങ്ങളെയും മാറ്റമില്ലാത്തതായ ഈഥറിലെ നക്ഷത്രങ്ങളെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി ചന്ദ്രനായിരുന്നു. നൂറ്റാണ്ടുകളോളം ഭൗതികശാസ്ത്രജ്ഞർ ഈ വിശ്വാസത്തിൽ തുടർന്നു.

2014, ജൂലൈ 19, ശനിയാഴ്‌ച

Blog for Dynamic Educational Network (BLEND)

ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ബ്ലോഗുവഴി ആശയ വിനിമയ നടത്തുകയും വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ഫീഡ്ബാക്ക് നല്‍ക്കുകയും ചെയ്യുന്ന തരത്തില്‍ ഡയറ്റ് വിഭാവനം ചെയ്ത ഒരു ഐ.സി.ടി അധിഷ്ഠിത പദ്ധതിയാണ് BLEND(Blog for Dynamic Educational Network). ഡയറ്റ് ഐടി@സ്ക്കൂളിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി ജില്ലയിലുടനീളം വ്യാപിപ്പിക്കുന്നത്.

കാസറഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് ഉണ്ടാവുകയും അത് കൃത്യമായും ശാസ്ത്രീയമായും അപ്ഡേറ്റു ചെയ്യുകയും ആവശ്യമായ ടെക്നിക്കല്‍ സപ്പോര്‍ട്ട്അക്കാദമിക പിന്തുണ എന്നിവ നല്‍കി അത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുന്ന തരത്തിലാണ് ഡയറ്റ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്

2014, ജൂലൈ 17, വ്യാഴാഴ്‌ച

CENSUS & YOU PRIZE DISTRIBUTION

സെന്‍സസ് വാരാഘോഷത്തോടനുബന്ധിച്ച് കാസറഗോഡ് ഗവ ഹയര്‍  സെക്കണ്ടറി സ്കൂളില്‍ നടത്തിയ ഉപന്യാസ രചന ,ക്വിസ്   എന്നിവയില്‍ സമ്മാനാര്‍ഹാരായ  കുട്ടികള്‍ക്ക് ഹെട്മിസ്ട്രെസ്സ് ഇന്‍ ചാര്‍ജു ശ്രീമതി ഉഷാകുമാരി പി ആര്‍ സമ്മാനം നല്‍കുന്നു ..

2014, ജൂലൈ 11, വെള്ളിയാഴ്‌ച

CENSUS & YOU, ESSAY WRITING..........

 സെന്‍സസ് വാരാഘോഷത്തോടനുബന്ധിച്ച് കാസറഗോഡ് ഗവ ഹയര്‍  സെക്കണ്ടറി സ്കൂളില്‍  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടത്തിയ ഉപന്യാസ രചനാ മത്സരം. പി .രവീന്ദ്രന്‍ ,  കെ .വി .രവീന്ദ്രന്‍ , രാജീവന്‍ , കുസുമ ,ഉഷാകുമാരി സി പി ,  ജോസ് ഫ്രാന്‍സിസ് ,സുനില്‍ കുമാര്‍ ,ഇബ്രാഹിം എന്നീ അധ്യാപകർ നേതൃത്വം നല്‍കി .

CENSUS & YOU,JULY 11,ലോക ജനസംഖ്യാ ദിനാചരണം

2014, ജൂലൈ 10, വ്യാഴാഴ്‌ച

Census and U programme

Census& You'   QUIZ Programme
സെന്‍സസ് വാരാഘോഷത്തോടനുബന്ധിച്ച് കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്തിയ ക്വിസ് പ്രോഗ്രാം. പി .രവീന്ദ്രന്‍ ,കെ. വി .രവീന്ദ്രന്‍ ,രാജീവന്‍ ,കുസുമ ,ഭാരതി ,സുനില്‍ കുമാര്‍ ,ഇബ്രാഹിം എന്നീ അധ്യാപകർ നേതൃത്വം നല്‍കി .

RAIHANATH BEEVI .VIII.G ( Ist Place)

MUHAMMED ALFAZ .VII A (IInd Place)

प्रेमचंद जयंती समारोह

आज  कासरगोड सरकारी हाईस्कूल में प्रेमचंद जयंती मनाया 